ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് ബ്‌ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്

By Staff Reporter, Malabar News
MALABARNEWS-PURI
Golden Beach, Puri
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് രാജ്യാന്തര അംഗീകാരമായ ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ എന്ന സ്‌ഥാപനമാണ് അംഗീകാരം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2018 മുതല്‍ രാജ്യത്തെ കടല്‍ത്തീരങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ളവ ആക്കിമാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവും പ്രധാനപ്പെട്ട നൂറ് കടല്‍ത്തീരങ്ങള്‍ ശുചിത്വ പൂര്‍ണമാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു.

ലോകത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തെ തന്നെ ഇത്രയധികം കടല്‍ത്തീരങ്ങള്‍ക്ക് ഒരുമിച്ച് ഈ അംഗീകാരം ലഭിക്കുന്നതെന്ന് പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സെപ്റ്റബറിലാണ് ഇന്ത്യയില്‍ നിന്നുള്ള 8 ബീച്ചുകളെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്‌തത്.

രാജ്യത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട 8 ബീച്ചുകള്‍

1. കാസര്‍കോഡ് ( കര്‍ണാടക)
2. പഡുബിദ്രി (കര്‍ണാടക)
3. ശിവരാജ് (ഗുജറാത്ത്)
4. ഘോഘല (ദിയു)
5. കാപ്പാട് (കേരളം)
6 .റുഷികൊണ്ടാ (ആന്ധ്രപ്രദേശ്)
7. ഗോള്‍ഡന്‍ ബീച്ച്, പുരി (ഒഡിഷ)
8. രാധാനഗര്‍ (ആന്‍ഡമാന്‍ നിക്കോബാര്‍)

Read Also: കാപ്പാട് ഇനി രാജ്യാന്തര നിലവാരത്തിലേക്ക്; മലബാറിന്റെ അഭിമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE