കൂത്തുപറമ്പില്‍ കത്തിയ കാറിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Staff Reporter, Malabar News
death
Representational Image
Ajwa Travels

കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കത്തിയ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലൂര്‍ മള്ളന്നൂര്‍ സുഷമാലയത്തില്‍ സുധീഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ 6.45 ഓടെയാണ് പ്രദേശവാസികള്‍ കാറും സമീപത്ത് യുവാവും അഗ്‌നിക്കിരയാകുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിച്ച് തീയണക്കുകയും ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

തലശേരി ഡിവൈഎസ്‌പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. സുധീഷിന്റേത് ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പഴയ നിരത്തില്‍ ജിപ്‌സം ബോര്‍ഡുകളും മറ്റും വില്‍ക്കുന്ന പിആര്‍ അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനം നടത്തി വരികയായിരുന്നു മരണപ്പെട്ട സുധീഷ്.

Malabar News: ‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE