ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്

By Trainee Reporter, Malabar News
Representational image
Ajwa Travels

ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെപി ദാസന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. ബൈക്കുകളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബോംബേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽ ഗ്ളാസുകളും കട്ടിളയും തകർന്നു.

വീടിന് സമീപം നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോയുടെ ഗ്ളാസും ബൈക്കിന്റെ സീറ്റും ആക്രമിസംഘം തകർത്തു. ഒരു ബൈക്ക് ഇവർ തട്ടികൊണ്ട് പോകുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് ചക്കരക്കല്ല് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

Read also: വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ആരോപണവുമായി മാണി സി കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE