തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്‌റു ജങ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ശനിയാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി ഗേറ്റ് അടിച്ചുതകർത്ത് വീടിനുള്ളിൽ കയറുകയായിരുന്നു. വീടിന് മുന്നിലെ വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു. നാടൻ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ടുമക്കളും ഓടി രക്ഷപെടുകയായിരുന്നു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. സംഭവത്തിന് പിന്നിൽ വ്യക്‌തിവൈരാഗ്യം ആണെന്നും രാഷ്‌ട്രീയ പ്രേരിതമായിട്ടൊന്നും ഇല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുമ്പ കഴക്കൂട്ടം പോലീസ് സംഭവ സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

Also Read: ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE