ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വിവാഹിതനായി

By Staff Reporter, Malabar News
boriess-johnson
Ajwa Travels

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമണ്‍സണിനെയാണ് വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളെ ഒഴിവാക്കി വെസ്‌റ്റ് മിനിസ്‌റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായിട്ടില്ല. ബോറിസിന്റെ മൂന്നാം വിവാഹമാണിത്.

സണ്‍ ആന്റ് മെയില്‍ പത്രമാണ് ബോറിസ് വിവാഹിതനായ വിവരം ആദ്യമായി റിപ്പോര്‍ട് ചെയ്‌തത്. പെട്ടെന്ന് തീരുമാനിച്ച വിവാഹമായിരുന്നുവെന്നും അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്ക് പോലും ഇതേപ്പറ്റി അറിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ പ്രധാനമന്ത്രിയായത് മുതല്‍ ബോറിസും ക്യാരി സിമണ്‍സും ഡൗണിംഗ് സ്ട്രീറ്റില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

Read Also: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഒഴിവാക്കിയേക്കും; തീരുമാനം ചൊവ്വാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE