ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ ഇന്ന് മുതല്‍

By News Desk, Malabar News
BSNL New Offer
Ajwa Travels

ന്യൂഡെല്‍ഹി: ജിയോയുടെ വഴിയേ സഞ്ചരിച്ച് എല്ലാ  നെറ്റ്‌വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കി ബിഎസ്എന്‍എല്‍. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പരിധി ഉപേക്ഷിക്കുകയാണെന്നും ഇന്ന് മുതല്‍ (ജനുവരി10 ) പരിധിയില്ലാത്ത വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ബിഎസ്എന്‍എല്‍ വ്യക്‌തമാക്കി.

പ്ളാൻ വൗച്ചറുകള്‍, എസ്‌ഡിടിവി, കോംബോ വൗച്ചറുകള്‍ എന്നിവക്ക് പരിധിയില്ലാത്ത കോളുകള്‍ ലഭ്യമാക്കും. ഇതിനായി 398 രൂപ വിലമതിക്കുന്ന പുതിയ പ്രത്യേക താരിഫ് വൗച്ചര്‍ ബിഎസ്എന്‍എല്‍ ഉടന്‍ പുറത്തിറക്കും. ഇത് എഫ്‌യുപി പരിധിയും പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങളും നല്‍കും. പ്രീപെയ്‌ഡ് വൗച്ചര്‍ 30 ദിവസത്തെ വാലിഡിറ്റിയുള്ള 100 എസ്എംഎസും സൗജന്യമായി നല്‍കും.

ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎന്‍എല്‍ നെറ്റ്‌വർക്ക് റോമിംഗ് ഏരിയ ഉള്‍പ്പെടെയുള്ള ഹോം, ദേശീയ റോമിംഗുകളിലും പ്രതിദിനം സൗജന്യ എസ്എംഎസ് ബാധകമാണ്. ഈ പദ്ധതി ട്രായുടെ പുതിയ ഭേദഗതി ഉത്തരവിനു കീഴില്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഒപ്പം, പ്രത്യേക ദിവസങ്ങളില്‍ ഉപയോക്‌താക്കളില്‍ നിന്ന് അടിസ്‌ഥാന താരിഫ് ഈടാക്കാന്‍ ഉപയോഗിച്ചിരുന്ന ബ്ളാക്ക്  ഔട്ട് ദിവസങ്ങള്‍ ഇല്ലാതാക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു.

Read Also: ഇളവുകള്‍ ലഭിക്കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍; മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE