പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കൾ ഫെബ ചാണ്ടി, ബ്ളെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം.
തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെ കാർ തോട്ടിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽ പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!