ടി സിദ്ദിഖിന്റെ ഗൺമാനെതിരെ കേസ്; നടപടി പോലീസിനെ ആക്രമിച്ച സംഭവത്തിൽ

By Staff Reporter, Malabar News
t-siddique-
Ajwa Travels

കൽപ്പറ്റ: ടി സിദ്ദിഖ് എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനായ സിവിൽ പോലീസ് ഓഫിസർ സ്‌മിബിനെതിരെ പോലീസ് കേസെടുത്തു. പോലീസ്‌ ഉദ്യോഗസ്‌ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന കേസിലാണ് സ്‌മിബിനെ പോലീസ് പ്രതിചേർത്തത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത ദിവസമുണ്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം പോലീസുകാരെ ആക്രമിച്ച സംഭവത്തിലാണ്‌ കേസെടുത്തിരിക്കുന്നത്.

കോൺ​ഗ്രസ് പ്രതിഷേധ റാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പോലീസുകാരെ ആക്രമിച്ചതിന് സ്‌മിബിനെ നേരത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാരൻ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചെന്ന സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു വയനാട് ജില്ലാ പോലീസ് മേധാവിയുടെ നടപടി. സ്‌മിബിൻ സംഘ‍ർഷത്തിനിടെ മറ്റു പോലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്‌തുവെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Read Also: പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE