നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

By Staff Reporter, Malabar News
actress assault Case; Notice to Kavya to appear at Aluva Police Club
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പക്ഷേ ഈ മൊഴി ക്രൈം ബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോർട്. ആലുവയിലെ പത്‌മ സരോവരം വീട്ടിൽ വെച്ച് നാലര മണിക്കൂറാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്‌തത്.

ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ എല്ലാം കാവ്യ നിഷേധിച്ചു. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ശബ്‌ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. ശബ്‌ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലിൽ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെയും അടിസ്‌ഥാനത്തിൽ ഉള്ള ചോദ്യങ്ങൾക്കും കാവ്യയോട് അന്വേഷണസംഘം ഇന്നലെ ഉത്തരം തേടി. ഉത്തരങ്ങളിൽ തൃപ്‌തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

Read Also: ഇന്ന് തൃശൂർ പൂരം; ആഘോഷ ലഹരിയിൽ നഗരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE