സപ്ളൈകോ സിഎംഡി സ്‌ഥാനത്ത് നിന്ന് ശ്രീരാം വെങ്കിട്ടരാമനെ മാറ്റി; പകരം ചുമതലയില്ല
തിരുവനന്തപുരം: സപ്ളൈകോ സിഎംഡി സ്‌ഥാനത്ത് നിന്ന് ശ്രീരാം വെങ്കിട്ടരാമനും ടൂറിസം ഡയറക്‌ടർ സ്‌ഥാനത്ത് നിന്ന് പിബി നൂഹിനും മാറ്റം. ശ്രീറാമിന് പകരം നൂഹിനെ സപ്ളൈകോ സിഎംഡിയാക്കി. ശ്രീറാമിന് പുതിയ നിയമനം നൽകിയിട്ടില്ല.
കെടിഡിസി എംഡിയും...
പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല; എംവി ഗോവിന്ദൻ
ആലപ്പുഴ: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും. പണം വാങ്ങി പിഎസ്‌സി...
‘നിർബന്ധിത ആർത്തവ അവധി വിപരീത ഗുണം ചെയ്യും’; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: വിപരീത ഗുണം ചെയ്യുമെന്ന നിരീക്ഷണത്തോടെ, സ്‌ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്‌ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി...
കരുവന്നൂർ കേസ്; രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് തിരിച്ചടി. ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും...
കശ്‌മീരിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരക്കുള്ളിലെ രഹസ്യ അറകളിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ വീടുകളിലെ അലമാരയ്‌ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിലെന്ന് വിവരം. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ...
മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്
കൊല്ലം: കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്‌സ്‌പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്‌ടമുടി കായലിലേക്ക് മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ...
പിഎസ്‌സി അംഗത്വത്തിന് കോഴ; ആരോപണം യുവ നേതാവിനെതിരെ, നടപടിക്ക് സാധ്യത
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. ഇയാൾ...
ഹത്രസ് ദുരന്തം; ആള്‍ക്കൂട്ടത്തിൽ ചിലർ വിഷം തളിച്ചതായി ബാബയുടെ അഭിഭാഷകൻ
ഹത്രസ്: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എപി സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം...








































