ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കം; യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം
തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കേസിൽ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ ജോലി നഷ്‌ടപ്പെട്ട എൽഎച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം നൽകി സർക്കാർ. നിയമസഭയിൽ ഡ്രൈവറായാണ് നിയമനം.
യദുവിന്...
കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു
ന്യൂഡെൽഹി: കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30ന് ഉച്ചയ്‌ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുക.
ഇതേ ദിവസം തന്നെയാണ് കരസേനാ മേധാവി...
അസം വിമാനാപകടം; അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു
ജോർഹട്ട്: അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു. വിമാനത്തിന്റെ കോപൈലറ്റ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിൽസയിലാണ്. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ...
നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്, വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ...
നീതി നിഷേധിക്കപ്പെട്ടെന്ന് ഡോ. റീന; സർക്കാർ സിസ്‌റ്റത്തോട് സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക...
‘രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം കണ്ടു; ആ രീതി എനിക്കില്ല’
കോഴിക്കോട്: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായിയായി മാറുന്ന...
നിയമന വിവാദം; ദേവസ്വം സ്‌പെഷ്യൽ പ്‌ളീഡർ കെബി. പ്രദീപ് രാജിവെച്ചു
തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്രോസിക്യൂട്ടറായി നിയമിതനായ കെബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വിഡി. സതീശൻ പ്രദീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഭാഗത്തുള്ള ചെന്നൈയിലെ സ്വർണം പൂശൽ സ്‌ഥാപനമായ സ്‍മാർട്ട്...
മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് സ്‌ത്രീ മരിച്ചു; പയ്യോളിയിൽ മൂന്നുവയസുകാരനും രോഗം
തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് സരോജിനി മരിച്ചത്. തുടർന്ന്...








































