Tue, Jul 7, 2026
35 C
Dubai

കോവിൻ ആപ്പിലെ വ്യക്‌തിഗത വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡെൽഹി: കോവിൻ ആപ്പിലെ സ്വകാര്യ വ്യക്‌തിഗത വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കോവിഡ് വാക്‌സിനേഷൻ സമയത്ത് വ്യക്‌തികൾ നൽകിയ വിവരങ്ങൾ ടെലഗ്രാമിലൂടെ ചോർന്നത് ദേശസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു....

അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...

വിദേശസഹായം സ്വീകരിച്ചു; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പറവൂർ എംഎൽഎ ആയിരിക്കെ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ 'പുനർജനി' പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ചാലക്കുടി കാതിക്കുടം...

ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം

തിരുവനന്തപുരം: ദേശീയതലത്തിൽ വീണ്ടും അഭിമാന നേട്ടവുമായി കേരളം. ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടിയിരിക്കുകയാണ് കേരളം. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന് ഒന്നാം സ്‌ഥാനം ലഭിക്കുന്നത്. ഫുഡ് സേഫ്‌റ്റി ആൻഡ്...

’15നകം പ്രശ്‌നങ്ങൾ തീർക്കുമെന്ന്’ കായികമന്ത്രി; സമരം പിൻവലിച്ചു ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം താൽക്കാലികമായി പിൻവലിച്ചു ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്‌തി...

ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയതിന് തുടർന്ന് തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട് വില്ലുപുരം മേൽപ്പാടിയിലെ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് ഇന്ന് അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും മേൽജാതിക്കാരും തമ്മിൽ ഏറെ നാളായി തുടരുന്ന ക്ഷേത്ര...

വയനാട് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കം; കോഴിക്കോട് കളക്‌ട്രേറ്റിൽ മോക് പോളിങ്

കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി ആയിരുന്ന രാഹുൽ ഗാന്ധിയെ മാനനഷ്‌ടക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ അയോഗ്യനാക്കിയതോടെയാണ് വയനാട് മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്‌ട്രേറ്റിൽ...

‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ റബേക്ക നൽകിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടു. എന്നാൽ, കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി...
- Advertisement -