ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു; 49 ഫലങ്ങൾ കൂടി നെഗറ്റീവ്
കോഴിക്കോട്: ജില്ലയിലെ നിപ ഭീതിക്ക് ആശ്വാസമാകുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകളൊന്നും സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം, ഹൈ റിസ്‌ക് ലിസ്‌റ്റിലുള്ള രണ്ടു പേർക്ക് രോഗലക്ഷങ്ങളുണ്ട്. അവസാന രോഗിയുമായി...
‘മോശം പദപ്രയോഗം’; സഭക്ക് നിരക്കുന്നതാണോയെന്ന് എംഎൽഎമാർ ചിന്തിക്കണം- മുഖ്യമന്ത്രി
തിരുവനന്തപുരം: എംഎൽഎമാരുടെ മോശം പദപ്രയോഗത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചില എംഎൽഎമാർ ചിലഘട്ടങ്ങളിൽ മോശം പദങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സഭാ നടപടികൾക്ക് നിരക്കുന്നതാണോയെന്ന് അവർ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....
‘കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധം’; ശക്‌തമായി അപലപിച്ചു ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിയെ ശക്‌തമായി അപലപിച്ചു ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്‌റ്റിൻ ട്രൂഡോയും കാനഡ...
കരുവന്നൂർ വായ്‌പാ തട്ടിപ്പ്; എസി മൊയ്‌തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന...
ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ
ടൊറന്റോ: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്....
പിഎസ്‌സി നിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്‌മി പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിലെ നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയും രാജലക്ഷ്‌മിയുടെ സഹായിയുമായ കോട്ടയം സ്വദേശിനി...
ഇന്നും പോസിറ്റീവ് കേസുകളില്ല, കണ്ടെയ്‌ൻമെന്റ് സോണിൽ ഇളവുകൾ നൽകും; ആരോഗ്യമന്ത്രി
കോഴിക്കോട്: കേരളത്തിന് ആശ്വാസമായി നിപ പ്രതിരോധ നടപടികൾ. സംസ്‌ഥാനത്ത് ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 218 സാമ്പിളുകളാണ്...
താനൂർ കസ്‌റ്റഡി മരണം; ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവ്
മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിൽ, ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു ഹൈക്കോടതി. നാല് പ്രതികളെ ജയിലിനുള്ളിൽ മർദ്ദിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം പോലീസ് പിടികൂടിയതാണ് മറ്റു...








































