ഏപ്രിൽ ഒന്ന് മുതൽ അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും
ന്യൂഡെൽഹി: സാധരണക്കാർക്ക് തിരിച്ചടിയായി രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വരിക. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവ...
ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ
ഇടുക്കി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല,...
അരിക്കൊമ്പനെ പിടിച്ചാൽ പ്രശ്‌നം തീരുമോ? വേണ്ടത് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്‌നം തീരുമോയെന്നായിരുന്നു കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ഇന്ന് അരിക്കൊമ്പൻ ആണെങ്കിൽ നാളെ മറ്റൊരാന ആ സ്‌ഥാനത്തേക്ക്...
ഒന്നാം ക്ളാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ളാസ് പ്രവേശനം അഞ്ചു വയസിൽ തന്നെയായി നിലനിർത്തും. എത്രയോ...
ഹെൽത്ത് കാർഡ്; ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നേരത്തെ, ഹെൽത്ത് കാർഡ് എടുക്കാനായി...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്; വോട്ടെണ്ണൽ 13ന്
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്. മെയ് 13ന് ആണ് വോട്ടെണ്ണൽ. മാർച്ച് 30ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21ന് ആണ് സൂക്ഷ്‌മപരിശോധന. പത്രിക...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട്ടിലും ആകാംക്ഷ
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് തീയതി പ്രഖ്യാപിക്കുക. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. ബിജെപി,...
ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ...








































