ത്രിരാഷ്‍ട്ര സന്ദര്‍ശനം; ഉപരാഷ്‍ട്രപതി ജൂണ്‍ നാലിന് ഖത്തറിലെത്തും
ദോഹ: ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിൽ എത്തും. ഖത്തറിന് പുറമെ ഗാബോണ്‍, സെനഗള്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...
ലഡാക്കിലെ വാഹനാപകടം; സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു
ഡെൽഹി: ലഡാക്കിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജൻമനാടുകളിലേക്ക് അയക്കും.
മലയാളി സൈനികനടക്കം ഏഴ് സൈനികരാണ് ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചത്. മലപ്പുറം...
കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല: വർധിച്ചത് ചുരുക്കം ഉൽപ്പന്നങ്ങളുടെ വില; മന്ത്രി
തിരുവനന്തപുരം: കേരളത്തെ ഇതുവരെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും ചുരുക്കം ചില ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില വർധിച്ചതെന്നും വ്യക്‌തമാക്കി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജിആർ അനിൽ. പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്‌ഥാനത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചതെന്നാണ്...
കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍
ശ്രീനഗർ: കശ്‌മീർ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥ വച്ച് പാകിസ്‌ഥാന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണമെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കി.
ഷഹബാസ് ഷെരീഫിന്റെ ആദ്യ...
വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്‌റ്റഡിയിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പോലീസ് കസ്‌റ്റഡിയിലെടുത്തു. അൽപ സമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്‌റ്റഡിയിലെടുത്ത്.
റാലിയിൽ കുട്ടിക്കൊപ്പം...
ആരാധനാലയങ്ങളിലെ ശബ്‌ദ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആരാധനാലയങ്ങളിൽ ശബ്‌ദനിയന്ത്രണം കർശനമാക്കാനുള്ള തീരുമാനമെടുത്ത് സംസ്‌ഥാന സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി...
ഡെൽഹി വിമാനത്താവളം; രണ്ട് ഉഗാണ്ട സ്വദേശിനികൾ കടത്താൻ ശ്രമിച്ചത് 28 കോടിയുടെ കൊക്കെയ്ൻ
ന്യൂഡെൽഹി: 28 കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ഉഗാണ്ട സ്വദേശിനികൾ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്‌റ്റംസ് ഉദ്യോഗസ്‌ഥരാണ് ഇവരെ പിടികൂടിയത്. 180ലധികം കൊക്കെയ്ൻ ഗുളികകളാണ് യുവതികളുടെ പക്കൽ ഉണ്ടായിരുന്നത്. വയറിൽ ഒളിപ്പിച്ചാണ്...
ഒഡീഷയിൽ പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ
ന്യൂഡെൽഹി: രാജ്യത്ത് പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നാണ് സംഘം പിടിയിലായത്. സംഘത്തിൽ 13 പേരാണ് ഉൾപ്പെടുന്നത്. ഇവർ അന്തർസംസ്‌ഥാന അൾട്രാസൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
പിടിയിലായ സംഘത്തിന്റെ...







































