കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിന് മുൻപ് ശമ്പളമില്ല; പ്രതിഷേധം ശക്‌തമാവുന്നു
തിരുവനന്തപുരം: വിഷുവിന് മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്നും നാളെയും സർക്കാർ ഓഫിസുകൾ അവധിയായതിനാലാണ് ശമ്പളം എത്താൻ വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം...
പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിക്കാൻ ശ്രമം
പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനും പ്രായ പൂർത്തിയാവാത്ത രണ്ടു പേരും പോലീസിന്റെ പിടിയിലായി.
അടൂർ നെല്ലിമുകളിലെ ആളില്ലാത്ത വീട്ടിൽ വച്ച് ഇന്നലെയാണ് സംഭവം നടന്നത്....
അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം
തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട് കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്.
വെള്ളക്കെട്ടൊഴിയാത്ത പാടത്ത്...
അമിത് ഷായുടെ ഹിന്ദിവാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബിജെപി
ചെന്നൈ: കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ ഹിന്ദിവാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബിജെപി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
‘ഒരു ഭാഷ പഠിച്ച് ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട സാഹചര്യമൊന്നുമില്ല....
മത സൗഹാർദ്ദം തകർക്കാൻ ശക്‌തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: മതസൗഹാര്‍ദ്ദം ശക്‌തമായി നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്‌തികൾ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്‌തികൾക്ക് കീഴടങ്ങരുതെന്നും ഇദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച്...
തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും
ചെന്നൈ: ഡോ. ബിആര്‍ അംബേദ്‌കറുടെ ജൻമദിനമായ ഇന്ന് തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്‌ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്‌ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്‌ഞയുടെ അന്തസത്ത.
ഈ...
മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി; ബജ്റംഗ് മുനി ദാസ് അറസ്‍റ്റിൽ
ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ദാസിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ലഖ്‌നൗവിന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വിദ്വേഷ പ്രസംഗം നടത്തി...
സംസ്‌ഥാനത്ത് രണ്ട് ദിവസം ബാങ്ക് അവധി; റേഷൻ കടകളും പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും രണ്ട് ദിവസം അവധി. വിഷുവും പെസഹ വ്യാഴവും ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണ് അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി...







































