പത്തനംതിട്ടയിൽ ബിയർ കുപ്പികൊണ്ട് കുത്തേറ്റ് വയോധിക മരിച്ചു

By Trainee Reporter, Malabar News
A young man was stabbed to death
Representational Image
Ajwa Travels

പത്തനംതിട്ട: വീട്ടുമുറ്റത്ത് വസ്‌ത്രം കഴുകി കൊണ്ടിരുന്ന വയോധികയെ യുവാവ് കുത്തിക്കൊന്നു. പത്തനംതിട്ട കുന്നന്താനം പാമല പുന്നശേരിൽ വിജയമ്മ (62) ആണ് മരിച്ചത്. ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റാണ് വയോധിക മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. പ്രതി പായിപ്പാട് സ്വദേശി പ്രദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

വയോധികയെ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് തൊട്ടു മുൻപ് സമീപവാസിയായ സുരേന്ദ്രൻ എന്നയാളെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് വിജയമ്മയെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രദീപ് സമീപത്തെ വീടിന് മുന്നിൽ കളിക്കുകയായിരുന്ന ഒമ്പത് വയസുള്ള കുട്ടിയേയും ആക്രമിച്ചു.

കുഞ്ഞിന്റെ തലക്ക് വടികൊണ്ട് അടിക്കുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമ ആയിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. പായിപ്പാട് ലോട്ടറി കച്ചവടം നടത്തുന്നയാളാണ് പ്രദീപ്. ഇയാൾ സമീപ കാലത്ത് മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽസ തേടിയിരുന്നുവെന്നും സൂചനയുണ്ട്.

Most Read: സിൽവർ ലൈൻ ബദൽ സംവാദം; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE