Wed, Aug 12, 2026
39 C
Dubai

ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ...

സംസ്‌ഥാനത്ത്‌ വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥി...

കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു; പിഎംഎ സലാം

മലപ്പുറം: കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീ​ഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന...

കേരളത്തിൽ ലൗ ജിഹാദില്ല; വിവാദ പരാമർശം തിരുത്തി ജോർജ് എം തോമസ്

തിരുവനന്തപുരം: വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എംഎൽഎ ജോർജ് എം തോമസ്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. കേരളത്തിൽ ലൗ ജിഹാദില്ല....

2021ൽ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: 2020-21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതല്‍ വായ്‌പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. 'പദ്‌മ സരോവരം' വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈം ബ്രാഞ്ച്...

ഡെൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ടിപിആറിലും ഉയർച്ച

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും...

ന്യൂയോർക്ക് വെടിവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം പുറത്തുവിട്ടു

ബ്രൂക്ളിൻ: ന്യൂയോർക്കിലെ ബ്രൂക്ളിൻ സബ് വേ സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. 62 കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളെയാണ് അന്വേഷണം സംഘം പ്രതിയെന്ന് സംശയിക്കുന്നത്. ഫിലാഡെല്‍ഫിയയിലും വിസ്‌കോയിനിലും...
- Advertisement -