പിസി ജോർജിന്റെ ജാമ്യത്തിൽ അസ്വാഭാവികതയില്ല; ജസ്‌റ്റിസ്‌ കെമാൽ പാഷ

By News Desk, Malabar News
Ajwa Travels

കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ ഹാജരാകാൻ അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ നിർബന്ധിക്കാനാകില്ലെന്നും ജസ്‌റ്റിസ് കെമാൽ പാഷ പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോർജിനെ ഇന്നലെ പുലർച്ചെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്. തുടർന്ന് തിരുവനന്തപുരം എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ജാമ്യം അനുവദിക്കുകയും ചെയ്‌തു.

കർശന വ്യവസ്‌ഥകളോടെയാണ് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പിസി ജോർജിന് ജാമ്യം അനുവദിച്ചത്.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്ന് പോലീസ് നിരീക്ഷിച്ച് വരികയാണ്. കോടതി അവധിയായതിനാൽ ചൊവ്വാഴ്‌ചയാണ് ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.

അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസി ജോർജിന്റെ നിലപാട്. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും പിസി പറഞ്ഞു. മുസ്‌ലിങ്ങൾ അവരുടെ ഹോട്ടലുകളിൽ ഇതര മതസ്‌ഥർക്ക് നൽകുന്ന ആഹാരങ്ങളിൽ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേർക്കുന്നുണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു. തന്റെ അറിവനുസരിച്ചാണ് അക്കാര്യം പറഞ്ഞതെന്നാണ് പിസിയുടെ വാദം.

Most Read: മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE