Sat, Aug 15, 2026
38 C
Dubai

ചെറുനാരങ്ങയ്‌ക്ക്‌ പൊള്ളും വില; കിലോയ്‌ക്ക്‌ 200 ആയി ഉയർന്നു

ഗാന്ധിനഗർ: ഗുജറാത്തിൽ ചെറുനാരങ്ങയ്‌ക്ക്‌ പൊള്ളുന്ന വില. 200 രൂപയാണ് നിലവിൽ ഒരു കിലോ ചെറുനാരങ്ങയുടെ വില. കിലോയ്‌ക്ക്‌ 60 രൂപയായിരുന്നു സ്‌ഥാനത്താണ് ഇപ്പോൾ 200 രൂപയായി വില കുത്തനെ ഉയർന്നത്. ലഭ്യത കുറഞ്ഞതോടെയാണ്...

സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ

തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വിഎൻ വാസവൻ. സമരങ്ങളെ രാഷ്‌ട്രീയമായി നേരിടുമെന്നും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ജനങ്ങൾ സർക്കാരിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന്...

നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്

അഹമ്മദാബാദ്: നഗരങ്ങളിൽ കന്നുകാലികൾ അലഞ്ഞു തിരിയുന്നത് നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്. 6 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗുജറാത്ത് മന്ത്രിസഭ നിയമം പാസാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്‌തു. പൊതുവഴികളിൽ വർധിച്ചു...

മുംബൈ ലഹരിക്കേസിലെ സാക്ഷി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിൽ മരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതം...

‘മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം’; കോടതിയില്‍ ഹരജി

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തലെ ഉൽസവത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളില്‍ നിന്നും അഹിന്ദുക്കളെ പൂര്‍ണമായും വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി. ഭരതനാട്യ നര്‍ത്തകി മന്‍സിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ദേവസ്വത്തെ എതിര്‍കക്ഷിയാക്കി...

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസുടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. ഡീസൽ വില പ്രതിദിനം കുതിച്ചുയരുകയാണെന്നും, ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനിച്ച നിരക്കുമായി...

പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിൾ ശേഖരിച്ചത്. ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെ കണ്ടെന്ന് പൾസർ സുനി...

ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ശബരിഗിരിയിലെ 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ജനറേറ്ററിനാണ് തീ പിടിച്ചത്. അതേസമയം, ജനറേറ്റിന് തകരാർ...
- Advertisement -