കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

By Trainee Reporter, Malabar News
Husband kills wife at Kottarakkara
Representational Image
Ajwa Travels

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജനാണ് (64) ഭാര്യ രമയെ കൊന്ന് ജീവനോടുക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്.

കുടുംബ വഴക്കിനെ തുടർന്ന് രാജനും രമയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇന്ന് രാവിലെ റബ്ബർ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജൻ പതുങ്ങിയിരുന്ന് അക്രമിച്ചെന്നാണ് വിവരം. രമയുടെ മരണം ഉറപ്പിച്ചതിന് പിന്നാലെ രാജൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു.

ഇതിനിടെ ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകൾ രാജൻ വെട്ടിമാറ്റിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജൻ തൂങ്ങി മരിക്കുകയായിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE