Tue, Aug 25, 2026
38 C
Dubai

കുതിരവട്ടം കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതിയും മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായതിനാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരമായിരിക്കും അറസ്‌റ്റ്. മഹാരാഷ്‍ട്രക്കാരിയായ ജിയറാം ജിലോട്ടിനെ സഹ അന്തേവാസിയായ പത്തൊൻപതുകാരി കഴുത്തു...

നിയമസഭാ തിരഞ്ഞെടുപ്പ്; 3 സംസ്‌ഥാനങ്ങളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡെൽഹി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലും, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 14ആം തീയതിയാണ് മൂന്നിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്....

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ഗതാഗതം പൂർണമായി പുനഃസ്‌ഥാപിച്ചില്ല

തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ഗതാഗതം പൂർണമായി പുനഃസ്‌ഥാപിക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ 8 മണിയോടെ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻജിനും ഒരു...

പഞ്ചാബിനെ രക്ഷിക്കാൻ വോട്ടർമാർക്ക് ഇത് സുവർണാവസരം; ഭഗവന്ത് മൻ

ന്യൂഡെൽഹി: കഴിഞ്ഞ 70 വർഷമായി പഞ്ചാബിനെ കൊള്ളയടിക്കുന്ന പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് സംസ്‌ഥാനത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്‌ഥാനാർഥി ഭഗവന്ത് മൻ. വോട്ടെടുപ്പിന്...

ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി വ്യാപാരലോകം

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി കേരളത്തിന്റെ വ്യാപാരലോകം. ഇന്നലെ രാതി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച...

പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും വിജയം കൊയ്‌ത് വെസ്‌റ്റിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. 96 റണ്‍സിനാണ് വിൻഡീസ് നിരയെ ഇന്ത്യൻ ടീം തകര്‍ത്തത്. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 37.1...

രാജീവിന്റെ മകനാണ് രാഹുൽ എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ; അധിക്ഷേപ പരാമർശവുമായി ബിജെപി മുഖ്യമന്ത്രി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത...

ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; റെയിൽവേ ജീവനക്കാരൻ അറസ്‌റ്റിൽ

കൊല്ലം: ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്‌റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ യ തെങ്കാശി സ്വദേശി ചിത്തായിയാണ് പിടിലായത്. റെയിൽവേ സ്‌റ്റേഷന് സമീപത്തെ ചന്ദന...
- Advertisement -