മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും; ലോകായുക്‌ത ഭേദഗതി ഉൾപ്പടെ ഉള്ളവയിൽ മറുപടി പറഞ്ഞേക്കും
തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ പുകയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ചികിൽസക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ്...
ദിലീപ് ആലുവ കോടതിയിൽ ഹാജരായി; ജാമ്യവ്യവസ്‌ഥകൾ പൂർത്തിയാക്കാനെന്ന് സൂചന
കൊച്ചി: നടൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്‌ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ഒഴിവാക്കുന്നതിന് കൂടിയാണ് നടപടി. ദിലീപും...
സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: റിസർവ് ബാങ്കിന്റെ വായ്‌പാനയ പ്രഖ്യാപനം വരാനിരിക്കെ രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്‌സ് 657 പോയിന്റ് നേട്ടത്തിൽ 58,465ലും...
കർണാടകയിലെ ഹിജാബ് വിവാദം; കേസ് ഹൈക്കോടതി വിശാല ബെഞ്ചിലേക്ക് മാറ്റി
ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധന കേസ് പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് വിശാല ബെഞ്ചിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളേജുകളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ പാസാക്കാൻ സിംഗിൾ ബെഞ്ച്...
ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരം; പാലക്കാട് ജില്ലാ കളക്‌ടർ
പാലക്കാട്: ചെറാട് മലയിൽ കുടുങ്ങി അപകടത്തിൽപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡിഎംഒ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിൽസ...
അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു; 3 മരണം
പത്തനംതിട്ട: അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ബന്ധുക്കളായ മൂന്ന് സ്‌ത്രീകളാണ് മരിച്ചത്. ആയൂര്‍ സ്വദേശികളായ ശ്രീജ (45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ്...
സോളാർ അപകീർത്തി കേസിലെ നഷ്‌ടപരിഹാരം; അപ്പീൽ നൽകി വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയത്. കോടതി വിധി യുക്‌തി സഹമല്ലെന്ന്...
വസ്‌ത്രധാരണം ബലാൽസംഗം വർധിപ്പിക്കുന്നു; പ്രിയങ്കയുടെ ‘ബിക്കിനി’ പരാമർശത്തിൽ ബിജെപി എംഎൽഎ
ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ പുതിയ വിവാദവുമായി കർണാടക ബിജെപി എംഎൽഎ രേണുകാചാര്യ. സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ കാരണം ബലാൽസംഗങ്ങൾ വർധിക്കുന്നതായി രേണുകാചാര്യ ആരോപിക്കുന്നു. ഹിജാബ് വിവാദത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായ...








































