ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ, കോവിഡ് കേസുകൾ വർധിക്കുന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും.
ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം; അപേക്ഷ ഇന്ന് പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെതിരെ പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് വിചാരണ നിർത്തിവച്ച് തുടരന്വേഷണം...
സിൽവർ ലൈൻ; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് ചേരും.
യോഗത്തിൽ പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. തിരുവനന്തപുരം...
കണ്ടെയ്ൻമെന്റ് സോണിലെ ജീവനക്കാർ ഓഫിസിലെത്തേണ്ട; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്‌ഥാപനങ്ങൾക്കും, ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം. ഇത് പ്രകാരം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന ജീവനക്കാർ ഓഫിസുകളിൽ എത്തേണ്ടതില്ല. കൂടാതെ അണ്ടർ...
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതി നൽകി ദിലീപ്
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്നാണ് ദിലീപ് ആരോപണം ഉന്നയിക്കുന്നത്. ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവർക്കാണ്...
ഷാൻ വധക്കേസ്; ചേർത്തലയിലെ ആർഎസ്‌എസ് പ്രവർത്തകൻ അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആർഎസ്‌എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്‌റ്റിലായത്. ഷാൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്‌എസ്...
സിൽവർ ലൈനെതിരെ പ്രതിഷേധം ശക്‌തം; കല്ലിടൽ തടഞ്ഞു
തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്‌ക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.
സർവേക്ക് എത്തിയ കെ റെയിൽ ഉദ്യോഗസ്‌ഥരെ നാട്ടുകാർ...
സംസ്‌ഥാനത്ത് ആദ്യദിനം വാക്‌സിൻ സ്വീകരിച്ച് 38,417 കൗമാരക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15-18 വയസ് വരെയുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 9,338 ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 6,868...







































