Wed, Sep 2, 2026
35 C
Dubai

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്; ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെഎൻ ബാലഗോപാൽ

ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ...

ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ

റായ്‌പൂർ: മഹാത്‌മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തുകയും ചെയ്‌ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്‌റ്റിൽ. റായ്‌പൂർ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്‌ക്ക്...

സ്‌കൂൾ പരീക്ഷകൾ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും, ആശങ്കയുടെ ആവശ്യമില്ലെന്നാണ് മന്ത്രി അറിയിച്ചത്. അതിനാൽ തന്നെ...

നാഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് കൂടി നീട്ടി

കൊഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. ഡിസംബര്‍ ആറിന് 21 പാരാ...

മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...

നെഹ്‌റു റോഡിന്റെ പേര് മാറ്റി സിക്കിം; ഇനിമുതൽ നരേന്ദ്രമോദി മാർഗ്

ന്യൂഡെൽഹി: സിക്കിമിലെ ജവഹർലാൽ നെഹ്‌റു മാർഗ് എന്നറിയപ്പെട്ട റോഡ് ഇനിമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. സിക്കിം ഗവർണർ ഗംഗ പ്രസാദ് പ്രധാനമന്ത്രിയുടെ പേര് നൽകിയ റോഡ് ഉൽഘാടനം ചെയ്‌തു. കോവിഡ്...

മഹാ പ്രതിഭയ്‌ക്ക് വിടചൊല്ലി സംഗീതലോകം; കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്

കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ...

ഏറ്റുമുട്ടൽ; കശ്‌മീരിൽ 6 ഭീകരരെ സുരക്ഷാ സേന വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രണ്ട് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 6 ആയി ഉയർന്നു. കുൽഗാം, അനന്ത്നാഗ് എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടങ്ങളിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിനെ...
- Advertisement -