മദ്യപാനം; കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ, കുറവ് മലപ്പുറത്ത്
തിരുവനന്തപുരം: മദ്യപിക്കുന്നവരുടെ കണക്കിൽ കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. 15 വയസിന് മുകളിലുള്ള പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 ശതമാനം മദ്യപിക്കുമ്പോൾ കേരളത്തിൽ ഇത് 19.9 ശതമാനമാണ്.
കേരളത്തിൽ നഗരങ്ങളിൽ...
സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും അറസ്‌റ്റിൽ
കണ്ണൂര്‍: സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും അറസ്‌റ്റിൽ. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍...
നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ
ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
"കർഷക...
മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി
മംഗളൂരു: മലയാളി വിദ്യാർഥികളെ മംഗളൂരുവിൽ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർഥികൾക്കുള്ള ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിൽ കയറി അഞ്ച് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഹോസ്‌റ്റലിലെ നിരവധി വിദ്യാർഥികളെ പോലീസ്...
സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിയെത്തി
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും മടങ്ങിയെത്തി. വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13ന് ആണ് കോടിയേരി സെക്രട്ടറി സ്‌ഥാനം...
വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദു ചെയ്‌തത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര...
ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനെന്ന് യുപി സർക്കാർ
ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനിൽ നിന്ന് വരുന്ന മലിന വായുവെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ. യുപി സർക്കാരിന്റെ വാദത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പാകിസ്‌ഥാനിലെ വ്യവസായങ്ങൾക്ക് കോടതി...
മുംബൈയിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ്; ഒരാൾ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്
മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. നവംബർ 10നും ഡിസംബർ രണ്ടിനും ഇടയിൽ മുംബൈയിൽ എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്.
കൂടുതൽ പരിശോധനയ്‌ക്കായി ഒൻപത്...








































