‘ജവാദ്’; ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾക്കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ്...
2025ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: 2025ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ...
‘തുണ’; പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ പോര്‍ട്ടല്‍ ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുടെ ഉൽഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തുണ' എന്ന നിലവിലെ സര്‍വ്വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി...
മുതിർന്ന നേതാക്കൾക്ക് എതിരെ പടയൊരുക്കം; ഹൈക്കമാൻഡിന് പരാതി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി കെ സുധാകരനും വിഡി സതീശനും. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണി...
ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര
ബംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച് പ്രശസ്‌ത സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ചിരിക്ക് കൊമേഡിയൻമാര്‍ വലിയ വില നല്‍കേണ്ടി വരുന്നു എന്നാണ് കമ്രയുടെ...
കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്‌ത് ഹൈക്കോതിയിൽ ഹരജി. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി കണ്ണൂർ...
തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല, നാടകങ്ങൾ പ്രോട്ടോകോൾ പാലിച്ച് നടത്താം
തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താവുന്നതാണ്. ഒമൈക്രോൺ ഭീഷണിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി...
ഒമൈക്രോൺ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ കണ്ടെത്താം; കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കി ഇന്ത്യ. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമൈക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കോവിഡ് പരിശോധന...








































