ഗോഡ്‌സെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന; അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അഹമ്മദാബാദ്: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹിന്ദുസേന സ്‌ഥാപിച്ച പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകർത്തത്.
ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്സെയെ തൂക്കി കൊന്നതിന്റെ 72ആം...
ചിലർക്ക് പരാതിയുണ്ട്; കെപിസിസി പുനഃസംഘടനയില്‍ താരിഖ് അന്‍വര്‍
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പുനഃസംഘടനയില്‍ അതൃപ്‌തി അറിയിക്കാന്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി ഡെൽഹിയിൽ എത്തി കോൺഗ്രസ്...
വിജയ്‌ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി.
വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്‌റ്റുകൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്‌റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലോർസ്...
സാമൂഹിക അടുക്കളകൾ; കേന്ദ്രം 3 ആഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി
ഡെൽഹി: രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്‌തമല്ലെന്ന് കോടതി...
ദത്ത് വിവാദം: അനുപമയുടേത് ന്യായമായ ആവശ്യം; വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടേത് ന്യായമായ ആവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ പോലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് വനിതാ...
മുഷ്‌താഖ് അലി ട്രോഫി; കേരളം ക്വാർട്ടറിൽ
ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ...
കേരളാ- കർണാടക തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള- കർണാടക തീരത്ത് ഇന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. എന്നാല്‍, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കേരള...








































