ബസ് ചാർജ് വർധന; സംസ്‌ഥാനത്ത് ഇന്ന് വിദ്യാർഥി സംഘടനകളുമായി ചർച്ച

By Team Member, Malabar News
Meeting With students Union In Bus Charge Hike
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച  നടത്തും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുക.  ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസഷൻ നിരക്ക് കൂട്ടണോ എന്ന കാര്യങ്ങളിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായും ചർച്ച നടത്തുന്നത്.

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് നിലവിൽ ഒരു രൂപയാണ്. ഇത് 6 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഇത്രയും വലിയ വർധന പറ്റില്ലെന്നും, കൺസഷൻ നിരക്ക് ഒന്നര രൂപ ആക്കാമെന്നുമാണ് സർക്കാർ വ്യക്‌തമാക്കുന്നത്‌. അതേസമയം ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

പൊതുജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കാതെയുള്ള വർധനയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത് 8 രൂപയാണ് മിനിമം നിരക്ക്. ഇത് 12 രൂപയാക്കാനാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ 10 രൂപയാക്കാമെന്ന നിലപാടിലാണ് സർക്കാർ.

Read also: തലശേരിയിലെ ബിജെപി വിദ്വേഷ മുദ്രാവാക്യം; ഡിവൈഎഫ്ഐ പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE