കണ്ണൂർ: തലശേരിയില്‍ ബിജെപി പ്രവർത്തകർ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സംഭവത്തിൽ ഡിവൈഎസ്‌പി പരാതി നൽകി. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. മുസ്‌ലിം പള്ളികൾ തകർക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, നാടിൻറെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറയുന്നു.
വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തലശേരി ബ്ളോക്ക് സെക്രട്ടറി ജിഥുൻ ആണ് പരാതി നൽകിയത്. ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല’, എന്നാണ് ബിജെപി സംസ്‌ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ രഞ്‌ജിത്ത്, കെപി സദാനന്ദന്‍, സംസ്‌ഥാന വക്‌താവ് സന്ദീപ് വചസ്‌പതി തുടങ്ങിയ നേതാക്കളായിരുന്നു വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
ഇത്തരം മുദ്രാവാക്യങ്ങൾ കേരളത്തിന്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേത് പോലെ മതത്തിന്റെ പേരിൽ വിദ്വേഷം വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കേണ്ടതുണ്ട്. തുടങ്ങിയവയാണ് ഡിവൈഎഫ്ഐ പ്രസ്‌താവനയിലൂടെ പറയുന്നത്.
Most Read: വായു മലിനീകരണം; സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും