Fri, Sep 11, 2026
35 C
Dubai

സഞ്‌ജിത്തിന്റെ മരണ കാരണം തലയിലേറ്റ വെട്ട്; പോസ്‌റ്റുമോർട്ടം റിപ്പോർട്

പാലക്കാട്: മമ്പുറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്‌റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്നും തലയില്‍ മാത്രം ആറുവെട്ടുകൾ ഉണ്ടെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍...

സംസ്‌ഥാനത്ത് മഴയെ തുടർന്ന് ഉണ്ടായത് 400 കോടിയുടെ കൃഷിനാശം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്‌ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്‌തമാക്കി. മഴയിൽ കൃഷി...

വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ല; വിഡി സതീശൻ

തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഭവം പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ പ്രതി സ്‌ഥാനത്തുള്ള...

ദത്ത് വിവാദം; അനുപമയുടെ പിതാവ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഒന്നാം പ്രതിയായ അനുപമയുടെ പിതാവ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്‌ച ജാമ്യാപേക്ഷ പരിഗണിക്കും. താനറിയാതെ വ്യാജ...

കെ- റെയില്‍ ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ ഭാവിയ്‌ക്ക്‌ വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന് ഒഴിച്ചു കൂടാനാവാത്ത...

മണിപ്പൂർ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം, മൂന്ന് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: മണിപ്പൂർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിക്കുകയും എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്‌തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും...

രോഗബാധ 4,547, പോസിറ്റിവിറ്റി 8.98%, മരണം 57

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,638 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,547 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,866 പേരും കോവിഡ് മരണം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ കുമാർ അറസ്‌റ്റിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ കുമാർ അറസ്‌റ്റിൽ. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പാലക്കാട് കൊലങ്കോടു നിന്നാണ് പിടികൂടിയത്. ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്നു മാപ്രാണം സ്വദേശിയായ...
- Advertisement -