ന്യൂഡെൽഹി: രാജ്യസംഭാഗമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി സത്യപ്രതിജ്‌ഞ ചെയ്‌തു. 2024 വരെയാണ് രാജ്യസഭാംഗമായി തുടരാനുള്ള കാലാവധി. എൽഡിഎഫ് മുന്നണിയിലേക്ക് വന്നതോടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചിരുന്നു. ഇതേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
കേരള കോൺഗ്രസ് മുന്നണിയിലേക്ക് വന്നതു വഴി ലഭിച്ച സീറ്റ് അവർക്ക് തന്നെ നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ജോസ് കെ മാണി 96 വോട്ടുകൾക്കാണ് ജയിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ ആകെ 137 വോട്ടുകളാണ് പോൾ ചെയ്‌തത്. ഇതിൽ യുഡിഎഫിന് 40 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധു ആകുകയും ചെയ്‌തു.
Read also: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി