Tue, Nov 10, 2026
28 C
Dubai

ഛത്തീസ്ഗഢിൽ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകും, ചർച്ചക്ക് തയ്യാർ; മാവോയിസ്‌റ്റുകൾ

റായ്‌പൂർ : ഛത്തീസ്ഗഢിൽ തങ്ങളുടെ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി മാവോയിസ്‌റ്റുകൾ. ഇക്കാര്യത്തിൽ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും മധ്യസ്‌ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്‌റ്റുകള്‍ അറിയിച്ചു. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തി...

ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വിൽപന കുറയുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം. ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്ന് അടുത്ത മാസം...

ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് പിടി തോമസ്

കൊച്ചി: ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. തൃക്കാക്കരയിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും...

ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയിൽ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത ക്രൈംബ്രാഞ്ച് കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. ഇഡി ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. സ്വർണ്ണക്കടത്ത്...

ആർഎംപി ദേശീയ പാർട്ടി; യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ

കണ്ണൂർ: ആർഎംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്‌തമായി തന്നെ പറഞ്ഞിട്ടുണ്ട്. അവർ പുറത്തുനിന്നുള്ള നിരുപാധിക...

ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു. കൊലപ്പെട്ട മൻസൂറിന്റെ...

അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം; തുടക്കം കുറിച്ച് യുഎഇ

അബുദാബി: വാണിജ്യ അടിസ്‌ഥാനത്തിൽ ആണവോർജ ഉൽപാദന കേന്ദ്രം ആരംഭിച്ച് യുഎഇ. അബുദാബി ബറക്ക ന്യൂക്‌ളിയർ പ്‌ളാന്റിലാണ് ആണവ വൈദ്യുതി ഉൽപാദനത്തിന് തുടക്കം കുറിച്ചത്. അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം എന്ന...

വികസനവും വ്യവസായവും രാഷ്‌ട്രീയം, വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല; ഇ ശ്രീധരൻ

പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രശ്‌നങ്ങൾ...
- Advertisement -