കോവിഡ് വ്യാപനം; കലാശക്കൊട്ടിന് വിലക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് നടത്താറുള്ള കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ നിയമ നടപടി ഉണ്ടാകുമെന്നും കമ്മീഷന് വ്യക്തമാക്കി....
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്.
രഹസ്യ വിവരം ലഭിച്ചതിനെ...
രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് പരാതി
ജയ്പൂർ: ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. രാജസ്ഥാനിലെ ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാനായി പോകും വഴി അജ്ഞാത സംഘം വെടിയുതിര്‍ക്കുക ആയിരുന്നു. ആക്രമണത്തില്‍ കാറിന്റെ...
അനിൽ ദേശ്മുഖിനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി തിങ്കളാഴ്ച
മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയിൽ തിങ്കളാഴ്ച വിധി പറയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ...
ഡെൽഹിയിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; അരവിന്ദ് കെജ്രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡെൽഹിയിലെ കോവിഡ് സാഹചര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്....
സന്ദീപ് നായരെ ചോദ്യം ചെയ്യൽ; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി
തിരുവനന്തപുരം : സന്ദീപ് നായരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന്റെ നടപടിക്ക് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. കൂടാതെ ക്രൈംബ്രാഞ്ച് കോടതിയെ...
മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്ഡിൽ പ്രതികരിച്ച് എംകെ സ്റ്റാലിന്
ചെന്നൈ: മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്. തന്റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും...
രോഗബാധ 2508, പോസിറ്റിവിറ്റി 4.84, മരണം 14
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 54,347ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,783 ആണ്. ഇതിൽ രോഗബാധ 2508 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2287 പേരാണ്....








































