രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 25ആം പതിപ്പിന് ഇന്ന് തിരിതെളിയും. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ 4 മേഖലകളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്. 30 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷരിലേക്ക് എത്തുന്നത്....
ശമ്പള പരിഷ്കരണ ഉത്തരവ് ഇന്നിറങ്ങും; പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യും. പുതുക്കിയ ക്ഷാമബത്തക്ക് 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത അലവൻസുകൾക്ക്...
യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും
ന്യൂഡെൽഹി: മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കാപ്പൻ ഡെൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം യുഡിഎഫ്...
ഭീഷണിക്ക് വഴങ്ങി ട്വിറ്റർ; കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കാൻ തുടങ്ങി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഭീഷണിക്ക് വഴങ്ങി ട്വിറ്റർ. ഐടി മന്ത്രാലയം നിർദ്ദേശിച്ച ട്വിറ്റർ അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കി തുടങ്ങി. മന്ത്രാലയം നിർദ്ദേശിച്ച 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതുവരെ ട്വിറ്റർ അസാധുവാക്കി. ട്വിറ്റർ...
കെ സുരേന്ദ്രന്റെ വിജയ് യാത്ര; യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് തുടങ്ങും. ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉൽഘാടനം ചെയ്യും. സമാപന ദിവസം തിരുവനന്തപുരത്ത്...
ഇന്ധനവില ഇന്നും മുകളിലേക്ക്; വർധന തുടർച്ചയായി മൂന്നാം ദിവസം
തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി മൂന്നാം ദിവസമാണ് ഇപ്പോൾ ഇന്ധനവിലയിൽ വർധന തുടരുന്നത്. ഇതോടെ കേരളത്തിൽ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 രൂപക്ക് മുകളിലാണ്. സാധാരണക്കാരുടെ ജീവിതരീതിയിൽ തന്നെ...
പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ളാന്റ് ഉൽഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിൽ...
കോവിഡ് വ്യാപനം; രാജ്യത്ത് ആശങ്ക നിറച്ച് കേരളത്തിലെ കണക്കുകൾ
തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യം താഴേക്ക് പോകുമ്പോൾ, അതിൽ മാറ്റം വരാതെ കേരളം. സംസ്ഥാനത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഉയർച്ച തുടരുകയാണ്. കൂടാതെ നിലവിൽ രാജ്യത്ത് റിപ്പോർട്...








































