Fri, Nov 13, 2026
27 C
Dubai

താൽപര്യം ബിജെപി ചിഹ്‌നത്തിൽ മൽസരിക്കാൻ; മുൻ ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. താൻ ബിജെപിയുടെ ചിഹ്‌നത്തില്‍ മത്സരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ...

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളി തിരുവഞ്ചൂർ

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന ജസ്‌റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരു മന്ത്രിക്കെതിരെ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന്...

കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2000 രൂപ പിഴ; വാർത്തക്ക് എതിരെ പോലീസ്

തിരുവനന്തപുരം: 10 വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്തയിൽ പ്രതികരണവുമായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. വ്യാജവാര്‍ത്ത...

കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് ഗവർണർക്ക് പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനത്തിനെതിരെ ഗവർണർക്ക് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നൽകിയത്. യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ്...

കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആര്‍ടിസി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് നേരത്തെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അഴിമതി നടന്നുവെന്ന എംഡി ബിജു...

16കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ആറ് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഛത്തീസ്‌ഗഢ്,‌ കോർബ ജില്ലയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും പെൺകുട്ടിയെയും പിതാവിനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ആറ് പേർ അറസ്‌റ്റിൽ. ജനുവരി 29ന് ഗാദുപ്രോദ ഗ്രാമത്തിന് സമീപമാണ് സംഭവം....

പിടിവിടാതെ കോവിഡ്; ലോകത്ത് 10.48 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4.75 ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 10 കോടി 48 ലക്ഷം പിന്നിട്ടു. അതേസമയം ഇതുവരെ...

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയിൽ...
- Advertisement -