തിരുവനന്തപുരം: 10 വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്തയിൽ പ്രതികരണവുമായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ വിപി പ്രമോദ് കുമാര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.
10 വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ടു വരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് പോലീസ് അറിയിച്ചതായി മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഡിജിപി വിശദീകരണവുമായി എത്തിയത്.
Also Read: കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ