കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടി. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. ഇവരുടെ വാഹനങ്ങൾ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ ചെറുപ്പക്കാരാണ് ബീച്ചിലെത്തിയത്.
സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പെരുന്നാൾ ആഘോഷങ്ങൾ വീടിനുള്ളിൽ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പ്രദേശത്ത് പരിശോധന കർശനമാണെന്നും അനാവശ്യമായി വെളിയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
Read also: കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു