വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പകരമായി ഭക്ഷണ കൂപ്പൺ വിതരണം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. നിലവിൽ കോവിഡ് വ്യാപനം മൂലം സ്കൂളുകൾ പൂർണമായും തുറക്കാത്ത സാഹചര്യത്തിലാണ്...
വരവര റാവുവിന്റെ ജാമ്യാപേക്ഷ; വാദപ്രതിവാദം പൂർത്തിയായി; വിധി പിന്നീട്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മഹാരാഷ്ട്ര ഹൈക്കോടതിയിലെ വിചാരണ പൂർത്തിയായി. ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹരജി വിധി...
ഹൈന്ദവ സമൂഹത്തെ അപമാനിച്ചു; വിദ്യാർഥി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി
മുംബൈ: വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകി ബിജെപി. ഉസ്മാനിയെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹൈന്ദവ വിശ്വാസികൾക്ക് എതിരെ അപകീർത്തികരമായ...
ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; പിതാവ് അറസ്റ്റിൽ, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ള്യുസി
പത്തനംതിട്ട : ഏഴ് വയസുകാരനെ പിതാവ് ചട്ടുകം വച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ബാലാവകാശ കമ്മീഷൻ. ഒപ്പം തന്നെ കുട്ടിക്ക് മെച്ചപ്പെട്ട ചികിൽസ ഒരുക്കിയിട്ടുണ്ടെന്നും സിഡബ്ള്യുസി ചെയർപേഴ്സൺ ദീപ...
പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ
ന്യൂഡെൽഹി: കർഷകരെ തടയാൻ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിർത്തിയിൽ ബാരിക്കേഡുകകൾ കെട്ടിയും കമ്പികൾ കോൺക്രീറ്റ് ചെയ്ത് റോഡിൽ ഉറപ്പിച്ചുമുള്ള...
സർക്കാരിന് തിരിച്ചടി; സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തിരിച്ചടി. സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സർക്കാർ...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 9,000ൽ താഴെ; 8 മാസത്തിനിടെ ആദ്യം
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ 8,635 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8 മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ 9000ൽ...
കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് നിരോധനാജ്ഞ ശക്തമാക്കും
എറണാകുളം : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂലം നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ജില്ലയിൽ നിരോധനാജ്ഞ കൂടുതൽ...








































