പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ

By Desk Reporter, Malabar News
Rahul-gandhi
Ajwa Travels

ന്യൂഡെൽഹി: കർഷകരെ തടയാൻ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ബാരിക്കേഡുകൾ സ്‌ഥാപിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിർത്തിയിൽ ബാരിക്കേഡുകകൾ കെട്ടിയും കമ്പികൾ കോൺക്രീറ്റ് ചെയ്‌ത്‌ റോഡിൽ ഉറപ്പിച്ചുമുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. “പാലങ്ങൾ പണിയൂ, മതിലല്ല,”- രാഹുൽ ട്വീറ്റ് ചെയ്‌തു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. “പ്രധാനമന്ത്രി, നിങ്ങൾ കർഷകരുമായി യുദ്ധം ചെയ്യുകയാണോ?”- എന്നാണ് പ്രിയങ്ക ട്വീറ്റിൽ ചോദിച്ചത്. കർഷകരെ തടയാൻ കെട്ടിയ ബാരിക്കേഡുകളുടെ വീഡിയോ പങ്കു വച്ചുകൊണ്ടായിരുന്നു പ്രിയങ്ക വിമർശനം ഉന്നയിച്ചത്.

കർഷക പ്രക്ഷോഭത്തിന്റെ പുതിയ കേന്ദ്രമായി ഗാസിപൂർ മാറിയിരിക്കുകയാണ്. ഗാസിപൂർ അതിർത്തിയിൽ കർഷകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടെ പോലീസിന്റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും നിരീക്ഷണം ഇവിടെ ശക്‌തമാക്കിയിട്ടുണ്ട്. രാജസ്‌ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലെ കർഷകരാണ് ഇവിടേക്ക് എത്തുന്നത്.

കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തി കേന്ദ്രമായി മാറിയതോടെ ഗാസിപൂരിൽ പോലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തിയിൽ പോലീസ് ബാരിക്കേഡ് കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുള്ളുവേലി ഉപയോഗിച്ച് ബാരിക്കേഡുകൾ നിർമ്മിക്കുകയും സിമന്റ് ബാരിക്കേഡുകൾ സ്‌ഥാപിക്കുകയും കർഷകരുടെ ചലനം നിയന്ത്രിക്കുന്നതിനായി റോഡുകളിൽ ഇരുമ്പു കമ്പികൾ തറക്കുകയും ചെയ്‌തിട്ടുണ്ട്‌.

Also Read:  ഡെൽഹിയിലേക്കുള്ള ട്രെയിനുകൾക്കും നിയന്ത്രണം; കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE