കോവിഡ്; രാജ്യത്ത് 19,965 പേർക്ക് രോഗമുക്തി, 15,223 പുതിയ കേസുകൾ, 151 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 15,223 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 10,610,883 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് വീടൊഴിയാന്‍ നോട്ടീസ്; വില്ലേജ് ഓഫീസറെ ഉപരോധിച്ചു
കാഞ്ഞങ്ങാട്: ഇരിയ കാഞ്ഞിരടുക്കത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തോട് വീടൊഴിയാന്‍ നോട്ടീസ് നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുല്ലൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തിന് വീടൊഴിയാൻ നോട്ടീസ് നല്‍കിയത് മനുഷ്യത്വരഹിതമായ...
അന്തരിച്ച ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാരം ഇന്ന്
പയ്യന്നൂർ: പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്. പയ്യന്നൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി വച്ചിരിക്കുകയാണ്.
ഇന്നലെയാണ് മലയാള...
വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ബന്ധുക്കള്‍
മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മഹാരാഷ്ട്ര ഹൈക്കോടതിയില്‍. നിലവില്‍ നാനാവതി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്ന റാവു സുഖംപ്രാപിച്ചതായും...
പ്രതിപക്ഷത്തിന്റെ പ്രമേയം യുക്തിക്ക് നിരക്കാത്തത്; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: തന്നെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനെ വിമർശിച്ച് പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷത്തിന്റെ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പ്രമേയം...
കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ
ന്യൂഡെൽഹി: മുല്ലപ്പള്ളി രാമചന്ദ്രന് കല്‍പ്പറ്റയില്‍ മൽസരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരന് നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കെ സുധാകരന് കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി...
കര്‍ഷക സമരത്തിനിടെ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് കത്തിപ്പടരുന്ന കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ടിക്രിയിലെ കര്‍ഷക സമര വേദിയില്‍ ഹരിയാനയില്‍ നിന്നുള്ള ജയ് ഭഗവാന്...
മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത്തവണ താന്‍ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നുവെന്നും മൽസരിക്കാൻ ഇല്ലെന്നുമാണ് കെ സുരേന്ദ്രന് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്....








































