Mon, Oct 26, 2026
33 C
Dubai

‘കുട്ടിയെ ചവിട്ടിയില്ല’; അധ്യാപികയ്‌ക്ക് എതിരായ ആരോപണം അടിസ്‌ഥാനരഹിതം

കണ്ണൂർ: ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം അടിസ്‌ഥാനരഹിതമെന്ന് തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് ഏജൻസി ഇക്കാര്യം വ്യക്‌തമാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ...

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി, യോഗം മാറ്റി

മസ്‌കത്ത്: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. വാണിജ്യക്കപ്പലായ എംടിഎൽ ഗയ നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനുള്ള...

‘ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’

ന്യൂഡെൽഹി: ബിജെപി ഭരിക്കുന്ന 21 സംസ്‌ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അമിത് ഷായുടെ...

തിരുത്തൽ നടപടികളിലേക്ക്; സിപിഐഎം വിശാല സംസ്‌ഥാന സമിതിക്ക് തുടക്കം

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്‌ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടി പരിശോധിച്ച് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തൽ നടപടികളാകും പ്രധാന ചർച്ചാവിഷയമാവുക. മുതിർന്ന...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പകൽ 11 മണിമുതൽ മൂന്നുമണിവരെ തുടർച്ചയായി സൂര്യപ്രകാശം...

മദ്യം നൽകി കൂട്ടബലാൽസംഗം; മുഴുവൻ പ്രതികളും പിടിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. പരാതി ലഭിച്ച് മണിക്കൂറൂകൾക്കുള്ളിലാണ് മുഴുവൻ പ്രതികളെയും പേരാമ്പ്ര പോലീസ് പിടികൂടിയത്. യുവതിയെ മദ്യവും ലഹരിവസ്‌തുക്കളും നൽകി പീഡിപ്പിച്ചുവെന്നാണ്...

ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും; അതീവ രഹസ്യരേഖ പുറത്ത്

വാഷിങ്ടൻ: അല്‍-ഖ്വയ്‌ദ മുൻ തലവൻ ഒസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഇക്കാര്യമുള്ളത്. ലോകത്തെ നടുക്കിയ സെപ്‌തംബർ 11...

‘ഉദ്യോഗസ്‌ഥർക്ക്‌ ചൊറിച്ചിൽ, വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് ചിലർ കരുതുന്നു’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്‌ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും...
- Advertisement -