Sat, Nov 14, 2026
29 C
Dubai

കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി...

ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേര്‍  നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇതേ തുടര്‍ന്ന് സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍...

ഇന്നലെ നൽകിയ രാജിക്കത്ത് ഇന്ന് പിൻവലിച്ചു; തീരുമാനം മാറ്റി മുതിർന്ന ബിജെപി നേതാവ്

ഗാന്ധിനഗർ: ബിജെപിയിൽ നിന്ന് രാജിവച്ച തീരുമാനം മാറ്റി മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിൽ നിന്നുള്ള എംപിയുമായ മന്‍സുഖ് വാസവ. ഇന്നലെയാണ് വാസവ രാജിക്കത്ത് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന് അയച്ചത്. എന്നാൽ...

ദമ്പതികളുടെ മരണം; അയല്‍ക്കാരി വസന്തയുടെ പട്ടയം പരിശോധിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. മരിച്ച  ദമ്പതികളുടെ  മക്കളുടെ പരാതിയിലാണ് നടപടി. നെയ്യാറ്റിന്‍കര തഹസില്‍ദാരോട് കലക്‌ടര്‍ റിപ്പോര്‍ട്ട് തേടി. അതേസമയം മാതാപിതാക്കളെ...

ബിജെപി പിന്തുണ; പ്രസിഡണ്ട് സ്‌ഥാനം രാജി വെക്കുന്നുവെന്ന് എല്‍ഡിഎഫ്

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്  സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്. ബിജെപി പിന്തുണയില്‍ വിജയിച്ചതിനാലാണ് രാജി. റാന്നിയില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പ്രസിഡണ്ട് സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്...

ബിജെപി പിന്തുണച്ചു; റാന്നിയില്‍ ഭരണം എല്‍ഡിഎഫിന്

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ബിജെപി വോട്ട് എല്‍ഡിഎഫിന്റെ പ്രസിഡണ്ട് സ്‌ഥാനാർഥിക്ക്. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്‌ഥാനാർഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ...

പ്രായപൂര്‍ത്തി ആയവര്‍ക്ക് ഒരുമിച്ച് താമസിക്കാം; ലിവ് ഇന്‍ റിലേഷനെ പിന്തുണച്ച് പഞ്ചാബ് ഹൈക്കോടതി

ഛണ്ഡിഗഡ് : രാജ്യത്ത് പ്രായപൂര്‍ത്തിയായ പുരുഷനും സ്‌ത്രീക്കും ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്‌തമാക്കി പഞ്ചാബ് ഹൈക്കോടതി. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷൻമാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള എല്ലാ അവകാശങ്ങളും രാജ്യത്തുണ്ടെന്നാണ് ജസ്‌റ്റിസ് അല്‍ക...

24 മണിക്കൂറിനിടെ 20,550 പുതിയ കോവിഡ് രോഗികൾ; രോഗവ്യാപന നിരക്കിൽ കേരളം ഒന്നാമത്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 286 പേർ കോവിഡ് ബാധിച്ച് മരിച്ചു. 26,572 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ...
- Advertisement -