ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന് ജയില്‍ മോചനമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തമിഴ്നാട് ഗവര്‍ണറാണ് മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന്...
പുതിയ പരീക്ഷണം നടത്താൻ ഓക്സ്ഫോർഡ് വാക്സിൻ
വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്സ്ഫോർഡ് വാക്സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...
ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി
കൊല്‍ക്കത്ത: ഹരിയാനയിലെ കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി കര്‍ഷകരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണെന്ന് മമത ആരോപിച്ചു.
ഡെല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേരാനും...
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 5 മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. അഞ്ചു പേർ മരിച്ചു. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തമുണ്ടായത്. 11 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ...
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും
തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികൾ വൻ വിജയം നേടിയിരുന്നു. അർബൻ ബാങ്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ ഭരണസമിതിയുടെ...
കരുനാഗപ്പള്ളിയിൽ കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി; ഒരു മരണം
കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫ് (60) ആണ് മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വിവാദ വിഷയങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പോലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യത്തെ യോഗമാണിത്. വ്യക്തമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നടപടിയിൽ പാർട്ടിക്കുള്ളിൽ നിന്ന്...
ഉൽപാദനത്തിൽ പിഴവെന്ന് സ്ഥിരീകരണം; ഓക്സ്ഫോർഡ് വാക്സിനിൽ സംശയമുയരുന്നു
ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...








































