Fri, May 1, 2026
29 C
Dubai

നാളെ എഐസിസി ആസ്‌ഥാനത്ത് പൊതുദർശനം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്‌ച...

കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ്‌ ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ...

കേക്ക് വാങ്ങിയതുകൊണ്ട് ആ പ്രസ്‌ഥാനത്തിനൊപ്പം പോയി എന്നാണോ? മറുപടിയുമായി എംകെ വർഗീസ്

തൃശൂർ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിൽ നിന്ന് ക്രിസ്‌മസ്‌ ദിനത്തിൽ കേക്ക് സ്വീകരിച്ചതിന് പിന്നാലെ വിഎസ് സുനിൽ കുമാർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. ബിജെപിക്കാർ തന്നെ...

ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക

വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ്‌ (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ...

വയനാട് ടൗൺഷിപ്പ്; സർക്കാരിന് എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസ വിധി. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാനായി കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ...

മൻമോഹൻ സിങ്ങിന്റെ വേർപാട് തീരാ നഷ്‌ടമെന്ന് രാഷ്‍ട്രപതി; ഓർമയിൽ നിലനിൽക്കുമെന്ന് ഉപരാഷ്‍ട്രപതി

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാജ്‌ഞലി അർപ്പിച്ച് രാഷ്‌ട്രീയ നേതാക്കൾ. അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്‌ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ...

ചാർജ് മെമ്മോക്ക് വിശദീകരണം തേടി എൻ പ്രശാന്ത്; അസാധാരണ നടപടിയിൽ സർക്കാറിന് അതൃപ്‌തി?

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം ചോദിച്ച് സസ്‌പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് ഉൾപ്പടെ...

മൻമോഹൻ സിങ്ങിനെ അനുശോചിച്ച് രാഷ്‌ട്രീയലോകം; ഭൗതികശരീരം  ജൻപതിലെ വസതിയിൽ

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിനെ അനുശോചിച്ച് രാഷ്‌ട്രീയലോകം. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്‌ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്‌ട്ര തന്ത്രജ്‌ഞനെയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ...
- Advertisement -