Tue, Nov 17, 2026
29 C
Dubai

സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍; കോടിയേരി

തിരുവനന്തപുരം : സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവറാണെന്ന ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസും സംഘപരിവാറും തുടര്‍ന്ന് പോരുന്ന അക്രമ രാഷ്‌ട്രീയം ഉപേക്‌ഷിക്കണമെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെയും സംഘപരിവാറിന്റെയും...

ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്‌. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക...

ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്‍ക്കാര്‍ മറന്നെങ്കില്‍ ജനം ഓര്‍മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ധാർഷ്‌ട്യമാണ് യുപിയില്‍ കാണുന്നതെന്നും തകര്‍ന്ന ഭരണ സംവിധാനമാണ് യു പി യില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ,...

44 പേര്‍ക്ക് കോവിഡ്; ഇരിക്കൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ടു

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ 44 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ഗവണ്‍മെന്റ്...

കോവിഡ്; രാജ്യത്ത് 66 ലക്‌ഷം കടന്ന് രോഗബാധിതര്‍, രോഗമുക്‌തി 84.34 ശതമാനം

ന്യൂ ഡെല്‍ഹി : കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്ന് തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം...

ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. വടക്കാഞ്ചേരി...

കോവിഡ് ചികിൽസക്കിടെ നാട് ചുറ്റാനിറങ്ങി ട്രംപ്; രൂക്ഷ വിമർശനം

വാഷിങ്ടൺ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. വാഷിങ്‌ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്നാണ് പുറത്ത് കടന്നത്. അനുയായികളെ കാണാൻ...

ജുഡീഷ്യല്‍ അന്വേഷണം ആവശ്യം; ഹത്രസ് കേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാൽസംഗക്കേസില്‍ ജുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തും. രാജ്യത്തെ ഗാന്ധി, അംബേദ്ക്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്‌ദ സമരം നടത്താനാണ് കോണ്‍ഗ്രസ് ആഹ്വാനം...
- Advertisement -