കോവിഡ് പശ്‌ചാത്തലത്തിൽ സ്‌കൂളുകളുടെ നടത്തിപ്പ്; ഇന്ന് ഉന്നതതലയോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം നടക്കും. ഇന്ന് രാവിലെയോടെ ഓൺലൈനായി നടക്കുന്ന യോഗത്തിൽ ഡിഡി, ആർഡിഡി,...
തീവ്രവ്യാപനം, രോഗികൾ കൂടുന്നു; ജില്ലകളിൽ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കും. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ...
പമ്പയില്‍ പുലിയിറങ്ങി; തെരുവ് നായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: നാട്ടുകാരെ ഭീതിയിലാക്കി പമ്പയില്‍ പുലിയിറങ്ങി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡിനും പോലീസ് സ്‌റ്റേഷനും സമീപത്താണ് പുലിയെ കണ്ടത്. തെരുവ് നായയെ പുലി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്‌ച രാത്രിയാണ് പുലി നായയെ...
ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന അപകീര്‍ത്തി കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കീഴ്‌ക്കോടതികളില്‍ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ലെന്നും വിഎസ് ഫേസ്ബുക്കില്‍...
രോഗബാധ 49,771, പോസിറ്റിവിറ്റി 48.06%, മരണം 63
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,553 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 49,771 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 34,439 പേരും കോവിഡ് മരണം...
കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. 28 മീറ്റര്‍ വരെ ഉയരമുളള...
തൃശൂർ ചിമ്മിനി കാട്ടിൽ ഒരു മാസം പ്രായമായ ആനക്കുട്ടി അവശനിലയിൽ
തൃശൂർ: ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. നടക്കാനാകാത്ത സ്‌ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.
വനപാലകർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ...
അട്ടപ്പാടി മധു കേസ്; രാജിവെച്ചതല്ലെന്ന് സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ നിന്നും രാജിവെച്ചതല്ലെന്ന് സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിടി രഘുനാഥ്. ചികിൽസയിൽ ആയതിനാലാണ് കോടതിയില്‍ ഹാജരാകാനാവാതെ വന്നതെന്നും കേസില്‍ ബോധപൂര്‍വമായ അലംഭാവമുണ്ടായിട്ടില്ലെന്നും സ്‌പെഷ്യല്‍...








































