കെ-റെയിൽ ജനവിരുദ്ധ പദ്ധതി, സമ്പന്നർക്ക് വേണ്ടിയുള്ളത്; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ-റെയിൽ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ...
തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ
തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആനയ്‌ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് അറസ്‌റ്റിലായത്.
പുലർച്ചെ ഒരു മണിയോടെ പോലീസ് നടത്തിയ നൈറ്റ്...
പ്രശസ്‌ത ചലച്ചിത്ര താരം ജികെ പിള്ള അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമ-സീരിയൽ രംഗത്തെ പ്രശസ്‌ത നടൻ ജികെ പിള്ള അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. 97 വയസായിരുന്നു.
മുന്നൂറിലേറെ...
വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു
പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. കാർ ഡിവൈഡറിൽ ഇടിച്ചാണ്...
കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും
കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ സംസ്‌ഥാന സർക്കാരിന് ഇന്ന് റിപ്പോർട് നൽകും. തൊഴിൽ മന്ത്രിയുടെ ഓഫിസിനാണ് റിപ്പോർട് കൈമാറുന്നത്.
കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ...
കേരള-ലക്ഷദ്വീപ് സന്ദർശനം; ഉപരാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ
തിരുവനന്തപുരം: ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കേരള- ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിൽ എത്തുന്നത്. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ്...
കസ്‌തൂരി രംഗൻ റിപ്പോർട്; കരട് വിജ്‌ഞാപന കാലാവധി ഇന്ന് അവസാനിക്കും
ഡെൽഹി: കസ്‌തൂരിരംഗൻ റിപ്പോർട്ടിൻമേൽ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും.
അന്തിമ വിജ്‌ഞാപനം ഇറക്കുന്നതിനായി കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയം കേരളവുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിലവിൽ 9993.7...
പുതുവൽസര ആഘോഷം; ഇന്ന് കർശന പരിശോധന നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി കേരള പോലീസ്. പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് സംസ്‌ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ ശക്‌തമാക്കും. 10 മണിക്ക് ശേഷം ആൾക്കൂട്ടങ്ങൾ ഒത്തുചേരുന്ന ഒരു...






































