ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധം; എതിർപ്പുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ആ സ്‌ഥാനത്തിരിക്കാനുള്ള യോഗ്യത നഷ്‌ടമായി....
പറവൂരിലെ യുവതിയുടെ മരണം; സഹോദരിക്കായി ലുക്ക്ഔട്ട് നോട്ടീസ്
എറണാകുളം: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച വിസ്‌മയയുടെ സഹോദരി ജിത്തു സംസ്‌ഥാനം വിട്ടുകാണുമെന്ന നിഗമനത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കൂടാതെ...
തിരുവനന്തപുരത്ത് മാരക ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരകുളം സ്വദേശി ശരത്താണ് പിടിയിലായത്.
ഇയാളിൽനിന്ന് ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽഎസ്‌ഡി സ്‌റ്റാംപ്, എംഡിഎംഎ...
പോലീസ് ഇരുട്ടിൽ തപ്പുന്നു, രഞ്‌ജിത്ത് വധക്കേസ് എൻഐഎയ്‌ക്ക് കൈമാറണം; കെ സുരേന്ദ്രൻ
ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പോലീസ് സമ്മതിച്ചു. കൊലയാളികൾ സംസ്‌ഥാനം വിട്ടെന്ന എഡിജിപിയുടെ പ്രസ്‌താവന കുറ്റസമ്മതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിയേരി...
നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ജനുവരിയിലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി മാറ്റി. എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4ന് ഹരജി വീണ്ടും പരിഗണിക്കും. ഇന്ന് സാക്ഷി വിസ്‌താരം നടക്കാത്തതിനാലാണ് ഹരജി...
ഉൽഘാടന ചടങ്ങിനിടെ പ്രതിഷേധം; കോൺഗ്രസ് കൗൺസിലർമാർ അറസ്‌റ്റിൽ
തൃശൂർ: കോർപറേഷൻ ശദാബ്‌ദി ഉൽഘാടനത്തിനിടെ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. ശദാബ്‌ദി കെട്ടിടനിർമാണത്തിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേരത്തെ തന്നെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
തൃശൂർ കോർപറേഷന്റെ ശദാബ്‌ദി ആഘോഷത്തിൽ നാല് മന്ത്രിമാരാണ്...
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്; ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെഎൻ ബാലഗോപാൽ
ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ...
സ്‌കൂൾ പരീക്ഷകൾ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും, ആശങ്കയുടെ ആവശ്യമില്ലെന്നാണ് മന്ത്രി അറിയിച്ചത്. അതിനാൽ തന്നെ...






































