സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്; ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെഎൻ ബാലഗോപാൽ

By News Desk, Malabar News
financial dispute; Negotiations with the Center failed - Finance Minister
Ajwa Travels

ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡെൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ വലിയ അടിസ്‌ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താനായിരുന്നു സിപിഎമ്മിന്റെ തീരുമാനം. ഇതിനായി ലഘുലേഖകളും പുറത്തിറക്കിയിരുന്നു. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു. സിൽവർലൈൻ പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ തകർക്കുമെന്ന വാദം അടിസ്‌ഥാന രഹിതമെന്നും സിപിഎം വാദിച്ചു.

സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണ്. ഇത് കൃഷിഭൂമിയെ ബാധിക്കില്ലെന്നും സിപിഎം ലഖുലേഖയിലൂടെ വ്യക്‌തമാക്കി. പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങൾക്കും വ്യാപകമാകുന്ന സാഹചര്യത്തിലാണ് പാർട്ടി നിലപാട് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചത്.

Also Read: സ്‌കൂൾ പരീക്ഷകൾ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE